National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാനി(ഡാനിഷ്) ആണ് അറസ്റ്റിലായത്.
ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു.
സ്ഫോടനത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ഫയര്ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതശരീരങ്ങൾ മാറ്റി.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില് തിരക്കേറിയ ഒരു തെരുവിലുണ്ടായ കാർബോംബ് സ്ഫോടനത്തില് പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്ക്ക് പരിക്കേറ്റു.
ക്വറ്റയിലെ സര്ഗൂന് റോഡിലുള്ള പാക്കിസ്ഥാന്റെ അര്ധസൈനിക വിഭാഗമായ ഫ്രോണ്ടിയര് കോര്പ്സ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്ച്ചില്ലുകള് തകര്ന്നുവെന്ന് പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
സ്ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്ട്ടുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.